ഫീനിക്സിന്റെ പ്രവര്‍ത്തനം നിലച്ചതായി നാസ
വാഷിങ്ങ്ടണ്‍: ചൊവ്വയെപറ്റി പഠിയ്ക്കാന്‍ നാസ അയച്ച ബഹിരാകാശ പേടകമായ ഫീനിക്സിന്റെ പ്രവര്‍ത്തനം നിലച്ചതായി നാസ അറിയിച്ചു. കഴിഞ്ഞ ഒരുമാസമായി തുടരുന്ന കടുത്ത പൊടിക്കാറ്റിനേയും തണുപ്പിനേയും അതിജീവിയ്ക്കാനാകാതെ പ്രവര്‍ത്തനരഹിതമായതായാണ് നാസ വ്യക്തമാക്കുന്നത്. നവംബര്‍ രണ്ടിനു ശേഷം ഫീനിക്സില്‍ നിന്നു സന്ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് നാസ വൃത്തങ്ങള്‍ വെളിപ്പെടുത്തി. പേടകവുമായി ബന്ധപ്പെടാന്‍ തുടര്‍ച്ചയായി ശ്രമിച്ചില്ലെങ്കിലും ഫലമുണ്ടായില്ല. നാശത്തിലേയ്ക്ക് നീങ്ങുന്നത് മുന്‍കൂട്ടി അറിഞ്ഞ് അത് പരിഹരിയ്ക്കാന്‍ ശ്രമിച്ചെങ്കിലും അത് ഫലവത്തായില്ലെന്ന് അധികൃതര്‍ അറിയിച്ചു. ചുരുങ്ങിയ കാലത്തിനുള്ളില്‍ ചൊവ്വയുടെ 25,000ല്‍ ഏറെ ചിത്രങ്ങളും വിലപ്പെട്ട വിവരങ്ങളും ഫീനിക്സ് കൈമാറിയതായും നാസ അറിയിച്ചു. 2007 ഓഗസ്റ്റില്‍ ഫ്ലോറിഡ കേപ് കാനവറലില്‍ നിന്നുയര്‍ന്ന പര്യവേക്ഷണ വാഹനം ഫീനിക്സ് 68 കോടി കിലോമീറ്റര്‍ സഞ്ചരിച്ച് കഴിഞ്ഞ മേയിലാണ് ചൊവ്വയുടെ ഉപരിതലത്തിലിറങ്ങിയത്.
Rate this article



del.icio.us
Digg