Home | അന്താരാഷ്‌ട്രം | ആണവ മുങ്ങിക്കപ്പലില്‍ അപകടം: ജപ്പാന്‍ റഷ്യയോട്‌ വിശദീകരണം തേടി

ആണവ മുങ്ങിക്കപ്പലില്‍ അപകടം: ജപ്പാന്‍ റഷ്യയോട്‌ വിശദീകരണം തേടി

Font size: Decrease font Enlarge font
image

ടോക്കിയോ:ആണവ മുങ്ങിക്കപ്പലില്‍ വാതകം ചോര്‍ന്ന്‌20 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജപ്പാന്‍ റഷ്യയോട്‌ വിശദീകരണം തേടി. പസഫിക്‌ സമുദ്രത്തില്‍ പരീക്ഷണയാത്ര നടത്തുമ്പോഴുണ്ടായ അപകടത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു.അപകടം നടന്ന സ്ഥലം എവിടെയാണെന്ന കൃത്യമായ സൂചനകള്‍ റഷ്യന്‍ അധികൃതര്‍ ഇതുവരെ നല്‍കിയിട്ടില്ല. ഇക്കാരണത്താലാണ്‌ വിശദിവവരങ്ങള്‍ ശേഖരിക്കുന്നതെന്ന്‌ ജപ്പാന്‍ സര്‍ക്കാര്‍ വിശദീകരിക്കുന്നു. റേഡിയേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ്‍അന്വേഷണ പരിധിയിലുണ്ടാകുക.ഇന്ത്യ പത്തുവര്‍ഷത്തേക്ക്‌ പാട്ടത്തി നെടുക്കാനിരുന്ന മുങ്ങിക്കപ്പലാണ്‌ അപകടത്തില്‍പ്പെട്ടത്‌.

കപ്പലിലെ അഗ്നിശമന യന്ത്രം തനിയെ പ്രവര്‍ത്തിച്ചതോടെ കപ്പലിന്റെ രണ്ട്‌ അറകളില്‍ ഫ്രിയോണ്‍ എന്ന വിഷവാതകം നിറയുകയായിരുന്നു. തുടര്‍ന്ന്‌ ഓക്സിജനെ പിന്തള്ളുന്ന ഈ വാതകം നിറഞ്ഞ അറകളിലുണ്ടായിരുന്ന 17 സിവിലിയന്‍ ജോലിക്കാരും മൂന്നു നാവികരുമാണു മരിച്ചത്‌. ദുരന്ത സമയത്ത്‌ 81 നാവികര്‍ ഉള്‍പ്പെടെ 208 പേര്‍ കപ്പലിലുണ്ടായിരുന്നു.

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0