Home | അന്താരാഷ്‌ട്രം | റഷ്യന്‍ അന്തര്‍വാഹിനി അപകടത്തില്‍ 20 മരണം

റഷ്യന്‍ അന്തര്‍വാഹിനി അപകടത്തില്‍ 20 മരണം

Font size: Decrease font Enlarge font
image

മോസ്കോ: ഇന്ത്യയ്ക്കുവേണ്ടി കൊണ്ടുവന്ന റഷ്യന്‍ ആണവമുങ്ങിക്കപ്പലില്‍ വാതകച്ചോര്‍ച്ചയെ തുടര്‍ന്ന്‌ 20 പേര്‍ മരിച്ചു. 21 പേര്‍ക്ക്‌ ഗുരുതര പരിക്കുണ്ട്‌.
'കെ. 152 നെര്‍പ'യെന്ന മുങ്ങിക്കപ്പലാണ്‌ അപകടത്തില്‍പ്പെട്ടത്‌. 81 സൈനിക ഉദ്യോഗസ്ഥരടക്കം 208 പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്‌. ഈ വര്‍ഷം കമ്മീഷന്‍ ചെയ്ത കപ്പല്‍ ഇന്ത്യന്‍സംഘത്തിന്‌ കൈമാറാനിരിക്കുകയായിരുന്നു. തീ അണയ്ക്കാനുള്ള സംവിധാനം സ്വയം പ്രവര്‍ത്തിച്ചതാണ്‌ മുങ്ങിക്കപ്പലിലെ രണ്ട്‌ കമ്പാര്‍ട്ടുമെന്റുകളില്‍ വിഷവാതകം നിറയാന്‍ ഇടയാക്കിയത്‌. ആണവച്ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നും കപ്പല്‍ സുരക്ഷിതമാണെന്നും റഷ്യന്‍ ക്യാപ്റ്റന്‍ ഐഗോര്‍ ദൈഗാലോ അറിയിച്ചു.

എന്‍.എന്‍.എസ്‌ ചക്ര എന്ന പേരിട്ട്‌ ഇന്ത്യന്‍ സാവികസേനയ്ക്ക്‌ ഉപയോഗിക്കാനായി പത്തുവര്‍ഷത്തേക്ക്‌ പാട്ടത്തിനെടുത്തതായിരുന്നു മുങ്ങിക്കപ്പല്‍. അഡ്മിറല്‍ ട്രിബൂട്സ്‌, സയനി എന്നീ രണ്ട്‌ യുദ്ധക്കപ്പലുകളുടെ അകമ്പടിയോടെയായിരുന്നു മുങ്ങിക്കപ്പല്‍ യാത്രതുടങ്ങിയത്‌. 2000ല്‍ 118 നാവികരുമായി റഷ്യന്‍ മുങ്ങിക്കപ്പല്‍ കടലിന്റെ അടിത്തട്ടില്‍ അടിഞ്ഞതിനുശേഷമുണ്ടായ ഏറ്റവും വലിയ മുങ്ങിക്കപ്പല്‍ അപകടമാണിത്‌.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0