വളര്‍ച്ച മുന്നോട്ടുതന്നെ: പ്രധാനമന്ത്രി
മസ്കറ്റ്: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം ഇത്തവണ 7.5 ശതമാനം വര്‍ധന പ്രാപിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് വ്യക്തമാക്കി. എന്നാല്‍ അടുത്തവര്‍ഷം വര്‍ധന ഇതിനും മുകളിലായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗവണ്‍മെന്റും റിസര്‍വ് ബാങ്കും ഇതിനായി എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് രാജ്യം സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി പ്രവാസി ഇന്ത്യക്കാരുടെ സമ്മേളനത്തില്‍ സംസാരിക്കവേ ചൂണ്ടിക്കാട്ടി. സമ്പദ്ഘടനയുടെ മൗലിക സാഹചര്യങ്ങള്‍ക്ക് ഭീഷണിയൊന്നുമില്ല. ബാങ്കുകള്‍ സുരക്ഷിതമാണ്, നിക്ഷേപകരും ആശങ്കപ്പെടേണ്ടതില്ല. ആവശ്യമായ നിക്ഷേപം സര്‍ക്കാര്‍ നടത്തിവരുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
Rate this article



del.icio.us
Digg