ഹെയ്തിയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്ന് 50 മരണം
പോര്‍ട്ട് ഒ പ്രിന്‍സ്: കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്ന് 50 പേര്‍ കൊല്ലപ്പെട്ടു. 120 പേര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. ഹെയ്തിയുടെ തലസ്ഥാനമായ പോര്‍ട്ടോപ്രിന്‍സിലാണ് അപകടമുണ്ടായത്. 400ല്‍ ഏറെ കുട്ടികള്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിയ്ക്കുകയാണ്. അപകട സമയത്ത് സ്കൂളില്‍ 200-700 വരെ കുട്ടികള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. നഗരാതിര്‍ത്തിക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന മൂന്നു നിലയുളള ലാ പ്രോമിസീ സ്കൂളാണ് തകര്‍ന്നു വീണത്. പളളിയുടെ ഉടമസ്ഥതയിലുളള പ്രൈമറി, സെക്കന്ററി ക്ലാസ്സുകള്‍ ഉള്‍പെടുന്ന സ്കൂളാണിത്. നൂറുകണക്കിന് ആളുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
Rate this article



del.icio.us
Digg