Veekshanam Malayalam News Daily: ജോര്‍ജ്ജിയയ്ക്ക്‌ അമേരിക്കയുടെ സഹായം ജോര്‍ജ്ജിയയ്ക്ക്‌ അമേരിക്കയുടെ സഹായം ================================================================================ admin on 04 September, 2008 01:14:00 വാഷിംഗ്ടണ് : റഷ്യ സൈനീക നീക്കത്തിലൂടെ ജോര് ജിയയില് ഉണ്ടായ നാശനഷ്ടങ്ങള് നികത്തുന്നതിന് അമേരിക്ക 100 കോടി ഡോളറിന്റെ സഹായം വാഗ്ദാനം ചെയ്തു. 570 കോടി ഡോളര് ഈ വര് ഷം അവസാനത്തോടെയും ബാക്കി 430 കോടി ഡോളര് പിന്നീടും നല് കാനാണ് തീരുമാനിച്ചിരിയ്ക്കുന്നതെന്ന് അമേരിക്കന് സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസാ റൈസ് വ്യക്തമാക്കി. സ്വതന്ത്ര ജനാധിപത്യ രാജ്യമായ ജോര് ജ്ജിയയ്ക്ക് അമേരിക്കയുടെ പരിപൂര് ണ്ണ പിന്തുണയുണ്ടെന്നും ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന് ജോര് ജ്ജിയയ്ക്കാകുമെന്നും പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് റൈസ് പറഞ്ഞു. അതിനിടെ സന്നദ്ധസേവനത്തിനുള്ള സാമഗ്രികളുമായി അമേരിക്കന് കപ്പല് എത്തുന്നു. മൂന്നാമത്തെ അമേരിക്കന് കപ്പലാണ് ജോര് ജിയയില് എത്തുന്നത് . ശുചിത്വ കിറ്റുകള് , ബ്ലാങ്കറ്റുകള് , ശിശുക്കള് ക്കുള്ള ആഹാരപദാര് ത്ഥങ്ങള് എന്നിവയാണ് ഉള്ളതെന്ന് അമേരിക്കന് നാവികസേന വൃത്തങ്ങള് പറഞ്ഞു. തുര് ക്കിയുടെ സമുദ്രനിയന്ത്രണ മേഖലയിലാണ് കപ്പല് ഇപ്പോള് ഉള്ളത് .