ജോര്‍ജ്ജിയയ്ക്ക് അമേരിക്കയുടെ സഹായം
വാഷിംഗ്ടണ്‍: റഷ്യ സൈനീക നീക്കത്തിലൂടെ ജോര്‍ജിയയില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ നികത്തുന്നതിന് അമേരിക്ക 100 കോടി ഡോളറിന്റെ സഹായം വാഗ്ദാനം ചെയ്തു. 570 കോടി ഡോളര്‍ ഈ വര്‍ഷം അവസാനത്തോടെയും ബാക്കി 430 കോടി ഡോളര്‍ പിന്നീടും നല്‍കാനാണ് തീരുമാനിച്ചിരിയ്ക്കുന്നതെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസാ റൈസ് വ്യക്തമാക്കി. സ്വതന്ത്ര ജനാധിപത്യ രാജ്യമായ ജോര്‍ജ്ജിയയ്ക്ക് അമേരിക്കയുടെ പരിപൂര്‍ണ്ണ പിന്തുണയുണ്ടെന്നും ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ ജോര്‍ജ്ജിയയ്ക്കാകുമെന്നും പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് റൈസ് പറഞ്ഞു. അതിനിടെ സന്നദ്ധസേവനത്തിനുള്ള സാമഗ്രികളുമായി അമേരിക്കന്‍ കപ്പല്‍ എത്തുന്നു. മൂന്നാമത്തെ അമേരിക്കന്‍ കപ്പലാണ് ജോര്‍ജിയയില്‍ എത്തുന്നത്. ശുചിത്വ കിറ്റുകള്‍, ബ്ലാങ്കറ്റുകള്‍, ശിശുക്കള്‍ക്കുള്ള ആഹാരപദാര്‍ത്ഥങ്ങള്‍ എന്നിവയാണ് ഉള്ളതെന്ന് അമേരിക്കന്‍ നാവികസേന വൃത്തങ്ങള്‍ പറഞ്ഞു. തുര്‍ക്കിയുടെ സമുദ്രനിയന്ത്രണ മേഖലയിലാണ് കപ്പല്‍ ഇപ്പോള്‍ ഉള്ളത്.
Rate this article



del.icio.us
Digg