വടക്കന്‍ ശ്രീലങ്കയില്‍ രൂക്ഷമായ പോരാട്ടം 47 പുലികളെ വധിച്ചു
കൊളംബോ: വടക്കന്‍ ശ്രീലങ്കയില്‍ തമിഴ്പുലികളും സൈന്യവും തമ്മിലുണ്ടായ പോരാട്ടത്തില്‍ 47 പുലികളും 13 സൈനികരും കൊല്ലപ്പെട്ടതായി സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു. പുലികള്‍ കേന്ദ്രീകരിച്ചിട്ടുള്ള മേഖലയായ കിളിനോച്ചിയിലേക്ക് സൈന്യം മുന്നേറുകയാണ്. മറ്റൊരു കേന്ദ്രമായ മുല്ലൈത്തീവിനു സമീപം രണ്ട് പുലിബോട്ടുകളുടെ നേര്‍ക്ക് യുദ്ധവിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ ഒരു ബോട്ടു മുങ്ങി. കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തില്‍ പുലികളുടെ അധീനതയിലുള്ള പ്രമുഖപട്ടണമായ മല്ലാവി പിടിച്ചെടുത്തതായി സൈന്യം അവകാശപ്പെട്ടു. അതേസമയം രണ്ട് സ്ഥലങ്ങളില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ 75 പട്ടാളക്കാരെ വധിച്ചതായി പുലികള്‍ അവകാശപ്പെട്ടു. പുലികളുമായി ബന്ധമുള്ള ഒരു വെബ്സൈറ്റാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടു ചെയ്തത്.
Rate this article



del.icio.us
Digg