രാജി വയ്ക്കില്ലെന്ന് സമക്
ബാങ്കോക്ക്: തായ്‌ലന്റില്‍ ഇപ്പോള്‍ അരങ്ങേറുന്ന രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് മുന്നില്‍ മുട്ട് വളയ്ക്കില്ലെന്ന് പ്രധാനമന്ത്രി സമക് സുന്ദരവേജ് പറഞ്ഞു. രാഷ്ട്രീയ സംഘര്‍ഷം രാജ്യത്തിന് നാണക്കെടാണ് എന്നാല്‍ രാജ്യത്തെ ജനാധിപത്യം സംരക്ഷിയ്ക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട് അതിനാല്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കുകയോ പാര്‍ലമെന്റ് പിരിച്ച് വിടുകയോ ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. തത്സമയ റേഡിയോ സംപ്രേക്ഷണത്തിലാണ് സമക് ഇത് വ്യക്തമാക്കിയത്. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് ആയിരക്കണക്കിന് പ്രക്ഷോഭകാരികള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നില്‍ സമരവുമായി എത്തിയിട്ടുള്ളത്. ഇത് മൂലം അദ്ദേഹത്തിന് ഓഫീസില്‍ പ്രവേശിയ്ക്കാനോ ജോലികള്‍ ചെയ്യാനോ സാധിച്ചിട്ടില്ല. രാജി ഒന്നിനും പരിഹാരമല്ലെന്നാണ് സമക് പറയുന്നത്.
Rate this article



del.icio.us
Digg