Home | അന്താരാഷ്‌ട്രം | അമേരിക്കയില്‍ ഗുസ്താവ്‌ ചുഴലിക്കൊടുങ്കാറ്റ്‌; ഭയചകിതരായി ജനങ്ങളുടെ കൂട്ടപലായനം

അമേരിക്കയില്‍ ഗുസ്താവ്‌ ചുഴലിക്കൊടുങ്കാറ്റ്‌; ഭയചകിതരായി ജനങ്ങളുടെ കൂട്ടപലായനം

Font size: Decrease font Enlarge font
image അമേരിക്കയിലെ ലൂസിയാനയില്‍ നിന്നും പാലയനം ചെയ്യുന്നവരുടെ വാഹനങ്ങളുടെ നീണ്ട നിര

ന്യൂയോര്‍ക്ക്‌: അമേരിക്കയില്‍ നടുക്കം കൊള്ളിച്ചുകൊണ്ട്‌ പറന്നെത്തുന്ന ഗുസ്താവ്‌ ചുഴലിക്കൊടുങ്കാറ്റിനെ പേടിച്ച്‌ ജനം പലായനം തുടങ്ങി. ലുസിയാന, ന്യൂ ഓര്‍ലിയന്‍സ്‌ തുടങ്ങിയ സ്റ്റേറ്റുകളില്‍ നിന്നാണ്‌ 20 ലക്ഷത്തോളം പേര്‍ പല വാഹനങ്ങളില്‍ നാടുവിട്ടുകൊണ്ടിരിക്കുന്നത്‌. മൂന്നു വര്‍ഷം മുമ്പ്‌ മരണവും ദുരിതവും വിതച്ചുകൊണ്ടുപോയ കത്രീന കൊടുങ്കാറ്റിന്റെ ഭീകര സ്മരണകള്‍ നടുക്കത്തോടെ ഓര്‍ത്താണ്‌ കൂട്ടപലായനം. കത്രീനയെ നേരിടാന്‍ സജ്ജീകരിച്ച രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇതിനും ഒരുക്കിയിട്ടുണ്ട്‌. യു.എസ്‌. ചരിത്രത്തില്‍ നടത്തിയ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണിത്‌. കാറുകള്‍. ബസുകള്‍ എന്നിവയിലാണ്‌ ജനം നാടുവിട്ടുകൊണ്ടിരിക്കുന്നത്‌. ഇതേത്തുടര്‍ന്ന്‌ പാതകളെല്ലാം ഗതാഗതക്കുരുക്കിലായി.



  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0