കമ്പോഡിയയില്‍ ജനങ്ങള്‍ എലികള്‍ക്ക് പിന്നാലെ
നോംപെന്‍: പണപ്പെരുപ്പം അറുതിയില്ലാതെ തുടരുമ്പോള്‍ കമ്പോഡിയയിലെ പാവപ്പെട്ടവര്‍ക്ക് എലിയിറച്ചിയോട് പ്രിയമേറി.മാട്ടിറച്ചിയുടെ വില തങ്ങള്‍ക്ക് താങ്ങാനാവുന്നതിലേറെയായതാണ് എലിയിറച്ചിയിലേക്ക് നീങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത്. ഇതോടെ അതിന്റെ വില ഇരട്ടിയിലധികമായി ഉയരുകയും ചെയ്തു. കഴിഞ്ഞവര്‍ഷം കിലോയ്ക്ക് 60 രൂപ വിലയുണ്ടായിരുന്ന എലിയിറച്ചിക്ക് ഇപ്പോള്‍ 150 രൂപ വിലയുണ്ടത്രെ. മാട്ടിറച്ചിക്ക് ഇപ്പോള്‍ കിലോയ്ക്ക് 1000 രൂപയാണ് വില.
എലിയിറച്ചിക്ക് പ്രിയമേറിയത് രണ്ടു നേട്ടങ്ങള്‍ കൂടിയുണ്ടാക്കിയിട്ടുണ്ട്. ഒന്ന് എലിശല്യം കുറഞ്ഞുവെന്നത്. കുട്ടികള്‍ പോലും എലിയെപിടിച്ച് പണമുണ്ടാക്കുകയാണ്. വെള്ളപ്പൊക്കം ഉണ്ടാകുന്ന പലമേഖലകളില്‍ നിന്നും എലികള്‍ കൂട്ടത്തോടെ ഉയര്‍ന്ന പ്രദേശത്തേക്ക് പായുമ്പോള്‍ കെണിവെച്ചു പിടിക്കുകയാണ് കുട്ടികള്‍. തൊഴില്‍രഹിതരായ മുതിര്‍ന്നവര്‍ക്കും മറ്റു പണിയൊന്നും അന്വേഷിച്ച് അന്വേഷിച്ച് അലയേണ്ടതില്ലെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. മസാലകളും വെളുത്തുള്ളിയും ചേര്‍ത്ത് വേവിക്കുന്ന എലിയിറച്ചിക്ക് അസാമാന്യരുചിയാണെന്നാണ് കമ്പോഡിയക്കാരുടെ അഭിപ്രായം.
Rate this article



del.icio.us
Digg