ശ്രീലങ്കയില് 42 പുലികളെ വധിച്ചതായി സൈന്യം
കൊളംബോ: ശ്രീലങ്കയുടെ വടക്കന് മേഖലയില് 42 തമിഴ് പുലികളെ വധിച്ചതായി ശ്രീലങ്കന് സൈന്യം അവകാശപ്പെട്ടു. പോരാട്ടത്തില് അഞ്ചു സൈനികരും മരിച്ചതായി സൈനികവൃത്തങ്ങള് അറിയിച്ചു. തമിഴ് ന്യൂനപക്ഷങ്ങള്ക്കു പ്രത്യേകമായി ഒരു സംസ്ഥാനം അനുവധിക്കണമെന്ന ആവശ്യവുമായി തമിഴ് പുലികള് സര്ക്കാരിനെതിരെ നടത്തുന്ന പോരാട്ടം അവസാനിപ്പിക്കുന്നതിനായി സൈന്യം പുലികള്ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കിയിരിക്കുകയാണ്. 70,000-ല് ഏറെ പേരാണ് പോരാട്ടങ്ങളില് കൊല്ലപ്പെട്ടിട്ടുള്ളത്. കഴിയുന്നത്ര പുലികളെ വധിക്കുന്നതിനും പരിക്കേല്പ്പിക്കുന്നതിനും ഒളിത്താവളങ്ങള് തകര്ക്കുന്നതിനുമാണ് സൈന്യം ശ്രമിക്കുന്നതെന്ന് സൈനിക വക്താവ് ഉദയാ നായന്കാര അറിയിച്ചു.
Rate this article



del.icio.us
Digg