കൊളംബോയില്‍ ബോംബ് സ്ഫോടനം
കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനത്തെ തിരക്കുപിടിച്ച വാണിജ്യമേഖലയായ പെട്ടയില്‍ ബോംബു പൊട്ടിത്തെറിച്ച് 45ഓളം പേര്‍ക്ക് പരിക്കേറ്റു. താരതമ്യേന ശക്തികുറഞ്ഞ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് സൈനീക വക്താവ് അറിയിച്ചു. പലരുടേയും നില ഗുരുതരമാണ്. പരിക്കേറ്റവരില്‍ മൂന്നു സ്ത്രീകളും രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു. എല്‍.ടി.ടിയാണ് സ്ഫോടനത്തിനു പിന്നിലെന്ന് നിഗമനം. കഴിഞ്ഞയാഴ്ച പെട്ടയിലെ ഒരു കത്തോലിക്കാ പള്ളി വളപ്പില്‍ നിന്ന് ചാവേര്‍ ബോംബ് ധരിക്കുന്ന വിവിധ ജാക്കറ്റുകള്‍ കണ്ടെത്തിയിരുന്നു.
Rate this article



del.icio.us
Digg